കടുത്തുരുത്തി : വ്യാപാരി വ്യവസായി ഏകോപന സമിതി കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ അലോപ്പതി - ഹോമിയോ സൗജന്യ മെഡിക്കൽ ക്യാംമ്പ് നടന്നു. വ്യാപാര വ്യവസായി ഏകോപന സമിതി കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് കെ. ജെ. ജോണി കടപ്പൂരാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ അനിൽ കുമാർ, ജിൻസി എലിസബത്ത്, വ്യാപാര വ്യവസായ ഏകോപന സമിതി ഭാരവാഹികളായ ഇ. എം. ചാക്കോ എണ്ണയ്ക്കാപ്പള്ളിൽ, സാനി കണിയാംപറമ്പിൽ, ഷാജി മുണ്ടകപ്പറമ്പിൽ, ജോസ് കോട്ടായിൽ, ബിന്ദു രമേശ്, ജോസ് വഞ്ചിപ്പുര, ജോണി ജോസഫ് പറമ്പിൽ, പാപ്പച്ചൻ കുന്നംകുളത്തിൽ അലക്സ് കളപ്പുര, ജോർജ്ജ് നടുപ്ലാക്കിൽ, ശ്രീകുമാർ തെക്കേടത്ത്, പി.കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.