പെരുവ: പെരുവ ബാപ്പുജി സെൻട്രൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്‌കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച റാലി വെള്ളൂർ പൊലിസ് സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് .കെ വിശ്വനാഥ് ഫ്‌ളാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ പി. ശാന്തമ്മ ജോസഫ്, ശിവൻ ടി .എൻ, പ്രശാന്ത് വി. തുടങ്ങിയവർ നേതൃത്വം നൽകി. ബ്രഹ്മമംഗലം എച്ച്. എസ്. എസ്. ആന്റ് വി. എച്ച് .എസ്. സി. സ്‌കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും തെരുവ് നാടകവും നടത്തി.