lahari-virudtha-dinam

തലയോലപ്പറമ്പ്: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിവിധ സ്‌കൂളുകളുടെ നേതൃത്വത്തിൽ ബോധവത്ക്കരണവും റാലിയും സംഘടിപ്പിച്ചു. വടയാർ ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് യൂണീറ്റിന്റെയും വിമുക്തിലഹരി വിരുദ്ധ സേനയുടെയും ആഭിമുഖ്യത്തിൽ വടയാർ ഇളങ്കാവ് ജംഗ്ഷനിലേക്ക് റാലി നടത്തി.തുടർന്ന് വിവിധ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോസ്റ്റാൻഡ് എന്നിവിടങ്ങളിൽ ബോധവത്ക്കരണം നടത്തി. ജൂനിയർ റെഡ്‌ക്രോസ് റവന്യൂ ജില്ലാ കോർഡിനേറ്റർ ബിനു. കെ പവിത്രൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ത്യേസ്യാമ്മ കുര്യാക്കോസ്, അദ്ധ്യാപകരായ ബിനോയി ജോസഫ്, ജയ്‌സൺ.എസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വംനൽകി.