പൊൻകുന്നം :കാഞ്ഞിരപ്പള്ളി സബ് റജിസ്ട്രാർ ഓഫിസിൽ 1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ റജിസ്റ്റ്ർ ചെയ്തതും വില കുറച്ച് കാണിച്ച് അണ്ടർ വാല്യുവേഷൻ നടപടിയിൽ ഉൾപ്പെട്ടതുമായ ആധാരങ്ങൾ സംബന്ധിച്ചുള്ള കേസുകൾ തീർപ്പാക്കുന്നതിന് 28ന് രാവിലെ10 മുതൽ 5 വരെ പൊൻകുന്നം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റജിസ്ട്രാർ ഓഫിസിൽ ജില്ലാ റജിസ്ട്രാർ എ.ഇന്ദു ലേഖയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. നടപടികൾ നേരിടുന്നവർക്ക് കുടിശിക റജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കി അടയ്ക്കാനുള്ള മുദ്ര വിലയിൽ നിന്നു 70% കുറച്ച് 30% അടച്ച് റവന്യു റിക്കവറി നടപടികളിൽ നിന്നു ഒഴിവാക്കാൻ കഴിയുമെന്ന് സബ് റജിസ്ട്രാർ അറിയിച്ചു. ഫോൺ : 04828 222996