തെക്കേത്തുകവല: പരിയാരത്ത് ഭദ്രാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നാളെ നടത്തും. തന്ത്രി പയ്യന്നൂർ ഇടമനയില്ലം കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി ഇടമനയില്ലം മാധവൻ നമ്പൂതിരിയും കാർമികത്വം വഹിക്കും. രാവിലെ 10ന് കലശാഭിഷേകം, 11.30ന് സർപ്പപൂജ എന്നിവ നടത്തും. പ്രതിഷ്ഠാദിന ഭാഗമായി വ്യാഴാഴ്ച വൈകീട്ട് 5.30ന് നടതുറപ്പുണ്ട്.