വണ്ടിപ്പെരിയാർ:സ്കൂൾ വാഹനത്തിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥിനിയെ അതേ വാഹനം തട്ടി ഗുരുതര പരിക്ക്. കുമളി

വെള്ളാരംകുന്ന് സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിന് 62-ാം മൈൽ പോളിടെക്നിക് കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്ഥലവാസിയായ വിദ്യാർത്ഥിനിയെ

സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ ശേഷം വാഹനം മുന്നോട്ടെടുക്കുന്നതിനിടെ

വസ്ത്രം വാഹനത്തിൽ ഉടക്കുകയും വിദ്യാർത്ഥിനി താഴെ വീഴുകയുമായിരുന്നു. ടയറിന്റെ വശം തട്ടി പരിക്കേറ്റു. പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു