പെരുവ: പെരുവ ഗേൾസ് സ്‌കൂളിൽ എസ്. പി സിയുടെ നേതൃത്വതിൽ ലോക ലഹരിവിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യപകരും പങ്കെടുത്ത പരിപാടികളിൽ പൊലീസ് എക്‌സൈസ് വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്തു. കടുത്തുരുത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ ക്ലാസ് നയിച്ചു. തുടർന്ന് റാലിയും ലഘുലേഖവിതരണം നടന്നു. 'എന്റെ ഒപ്പ് ലഹരിക്കെതിരെ' എന്ന ക്യാമ്പയിനിൽ നിരവധി പൊതു ജനങ്ങളും വിദ്യാർത്ഥികളും വലിയ ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി.