madavananda-

കോട്ടയം: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും ഖജാൻജിയും കാൽ നൂറ്റാണ്ട് കാലം ആലുവ അദ്വൈതാശ്രമം മഠാധിപതിയുമായിരുന്ന മാധവാനന്ദ സ്വാമിയുടെ മുപ്പതാം സമാധി വാർഷികദിനം ഇന്ന് ആചരിക്കും. സ്വാമിയുടെ കുടുംബാംഗങ്ങളും മാന്നാനം കുന്നത്തു പറമ്പിൽ കുടുംബയോഗം ഭാരവാഹികളും ചേർന്ന് സമാദിദിനാചരണ ചടങ്ങുകൾ നടത്തും.

ചെറുപ്പത്തിൽ ആത്മിയ ജീവിതത്തിൽ ആകൃഷ്ടനായ മാധവൻ വീടുവിട്ടിറങ്ങി കൈനകരി ഇളംകാവ് ക്ഷേത്രത്തിൽ ശാന്തിക്കാരനായി. 1923ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ വച്ച് ശ്രീനാരായണ ഗുരുദേവനെ കണ്ടു.ഗുരുവിന്റെ ആഗ്രഹപ്രകാരം മാധവൻ 1925ൽ ശിവഗിരി മഠത്തിൽ അന്തേവാസിയായി. ശങ്കരാന്ദ സ്വാമികളിൽ നിന്ന് സന്യാസം സ്വീകരിച്ച് മാധവാന്ദ സ്വാമികളായി . ഗുരുദേവന്റെ ഇഷ്ട ശിഷ്യനായ് മാറിയ മാധവാനന്ദക്ക് ഗുരുദേവന്റെ അവസാന നാളുകളിൽ പരിചരിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഗുരുദേവന്റെ സമാധിക്കും സാക്ഷിയായി.

ആശ്രമകാര്യങ്ങളിലെല്ലാം അന്തേവാസികൾക്കൊപ്പം നിന്ന മാധവാനന്ദ സ്വാമി ഉച്ച സമയത്ത് ഗുരുപൂജ സമർപ്പണത്തിന് ഊട്ടുപുരഹാളിലെത്തി നേതൃത്വം നൽകിയിരുന്നു. ഗുരുപൂജ ഭക്തമാർ പ്രസാദം കഴിച്ചതിന് ശേഷമായിരുന്നു അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നത്. ഊട്ടുപുരഹാൾ വൃത്തിയാക്കുന്നതിനും എന്നും നേതൃത്വം നൽകിയിരുന്നു.

സ്വാമി അദ്വൈതാശ്രമം മഠാധിപതിയായിരുന്നപ്പോൾ ആറു വർഷം കാലം ഒപ്പം നിന്ന് പരിചരിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് മാന്നാനം കുന്നത്തുപറമ്പിൽ കുടുംബയോഗം ഭരണസമിതി അംഗമായ എ.പി ബൈജു .