ചങ്ങനാശേരി: കെ.എൻ.എം.പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിനാചരണവും സെമിനാറും ഗ്രാമ പഞ്ചായത്ത് അംഗം സുജാത ബിജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം സെമിനാർ അവതരിപ്പിച്ചു. എൻ.ഡി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സഹദേവൻ, സി.സൗമ്യ, മോളിക്കുട്ടി ജോൺ, കെ.എൽ.ലളിതമ്മ എന്നിവർ പങ്കെടുത്തു.