ചങ്ങനാശ്ശേരി :സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൈഡിംഗ്, എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റേഡിയോ മീഡിയ വില്ലേജിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലി ചങ്ങനാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ പി. വി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി അങ്കണത്തിൽ ലഹരി വിരുദ്ധ തെരുവ് നാടകം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. അജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസ് സി. എം സി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ടി. വി ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി പ്രിൻസിപ്പൽ എസ്. ഐ സി. ആർ. രാജേഷ് മയക്കു മരുന്നിന്റെ ദുരുപയോഗത്തെ കുറിച്ച് സെമിനാർ നടത്തി. റേഡിയോ മീഡിയ വില്ലേജ് ഏജ് ഓഫ് കോഡിനേറ്റർ വിപിൻ രാജ്, അധ്യാപക പ്രതിനിധി ബിജുബെനഡിക്റ്റ്, എലിസബത്ത് മേരി ജോസഫ്, അന്നു വി തോമസ്, ലിൻസ വി ലാലു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷി മാത്യൂസ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ് എന്നിവർ പങ്കെടുത്തു.