ചങ്ങനാശേരി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രത്തിന്റെയും വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി.ടിസ്സാ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ കെ.സി.ബി.സി മദ്യവിരുദ്ധസമിതി സോണൽ ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ റ്റി.വി ദിവാകരൻ മുഖ്യപ്രസംഗം നടത്തി. ലഹരിവിമുക്ത ചങ്ങനാശേരി കൺവീനർ വി.ജെ ലാലി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. തോമസുകുട്ടി മണക്കുന്നേൽ, ജിജി പേരകശ്ശേരി, സേവ്യർ കെ.ജെ, ജോജി.എ, റ്റി.എം മാത്യു, ഷാജി വാഴേപ്പറമ്പിൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, ജോസി കല്ലുകളം, ലവ്ലി മാളേയ്ക്കൽ, ബിജു കൊച്ചുപുരയ്ക്കൽ, അനാമിക എസ്.ഗോപാൽ, മാധവി പുതുമന, അലക്സ് ജോസഫ്, എലിസബത്ത് സി.ജോസ്, സി.എലൈസ്, റോസ് മേരി സേവ്യർ എന്നിവർ പങ്കെടുത്തു.