പൊൻകുന്നം: പുതിയ അദ്ധ്യയന വർഷത്തെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാതല സംസ്‌കൃത കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ഇ.ഒ. ഓമനക്കുട്ടനാണ് പ്രസിഡന്റ്. സെക്രട്ടറിയായി അഖിൽ എസ്.നായർ, ജോ.സെക്രട്ടറിയായി ആർ.അനൂപ് എന്നിവരെയും തിരഞ്ഞെടുത്തു. ബിന്ദു എ.നായർ, പി.സി.അന്നാമ്മ, ബി.ചാന്ദ്‌നി, ശാരദാമ്മാൾ, ഇന്ദുമോൾ, സനത്കുമാർ, വി.എൻ.ഹരികൃഷ്ണൻ, ബിനീഷ് ചന്ദ്രൻ, കെ.ജി.ഷിബു എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.