തലയോലപ്പറമ്പ് : കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഈ വർഷം ലൈബ്രറി വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ലൈബ്രറി അങ്കണത്തിൽ നടന്ന പുസ്തക പ്രദർശനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം റംലത്ത് സലിം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ അംഗം സി.ആർ പുരുഷോത്തമൻ, യോഗാചാര്യൻ ടി.വി ചന്ദ്രൻ തുുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.