കോട്ടയം: ലഹരിയുടെ അമിത ഉപയോഗത്തിനെതിരെ സ്‌കൂൾ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുമരകം ഗവ.വി. എച്ച് .എസ് സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുമരകത്തെ വിവിധ സ്‌കുളുകളിൽ തെരുവു നാടകം അവതരിപ്പിച്ചു. 'തമസോമാ ജ്യോതിർഗമയ' എന്ന പേരിൽ അവതരിപ്പിച്ച നാടകത്തിന്റെ പര്യടന പരിപാടി കുമരകം പോലീസ് സബ് ഇൻസ്‌പെക്ടർ ഫ്‌ലാഗ് ഓഫ് ചെയ്‌തു.കോട്ടയം ടൈനി സീഡിന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെ നടന്ന പരിപാടി കുമരകം എസ്.കെ.എം ഹൈസ്‌കൂൾ , ചെങ്ങളം ഹൈസ്‌കൂൾ, ഒളശ്ശ സി.എം.എസ് ഹൈസ്‌കൂൾ ,കടമാളൂർ ഗവ: ഹൈസ്‌കൂൾ, കുമരകം ഗവണ്മെന്റ് യൂ പി സ്‌കൂൾ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ലിയാ തോമസ്, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ വിശ്വനാഥൻ നായർ,
ഹൈസ്‌കൂൾ ഹെഡ്മിസ്‌ട്രസ് സക്കീന, ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ രാജേഷ്, എൻ.എസ്.എസ് കോർഡിനേറ്റർ സൂറത്ത്, സ്‌കൂൾ കൗൺസിലർ രമ്യ കലേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.