കുമരകം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുമരകം ഗവ.വി.എച്ച്.എസിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം ആഷിഷ് വി അനിൽ& വൈഷ്ണവി സന്തോഷ് (ക്രോസ് റോഡ് സ്‌കൂൾ, പാമ്പാടി) എന്നിവരും രണ്ടാം സമ്മാനം അഭിയാ മജീദ്& ഫർസാന എ എസ് (മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്)എന്നിവരും മൂന്നാം സമ്മാനം ശ്രുതി കീർത്തി & ദേവിക എന്നിവരും സ്വന്തമാക്കി. ജില്ലയിലെ 38 സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. ലിംകാ വേൾഡ് റെക്കോർഡ് നേടിയ ജയിക്കർ തലയോലപ്പറമ്പിൽ മത്സരം നിയന്ത്രിച്ചു. കോട്ടയം ടൈ നി സീഡ് എന്ന സംഘടനയുടെ സഹകരണത്തോടെയായിരുന്നു മത്സരം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ രാധാകൃഷ്ണപിള്ള മയക്കുമരുന്നു വിരുദ്ധ ദിന സന്ദേശം നൽകി. ടൈ നിസീഡ് ചെയർപേഴ്‌സൺ ആഷിക സമ്മാന ദാനം നിർവഹിച്ചു. പ്രിൻസിപ്പൽ വിശ്വനാഥൻ നായർ, സക്കീന, ഗ്രാമപ്പഞ്ചായത്തംഗം ജയകുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ലിയ തോമസ് എന്നിവർ പ്രസംഗിച്ചു.