അടിമാലി : താലൂക്ക് ആശുപത്രിയിൽ കിടപ്പു രോഗികളുടെ സഹായത്തിനായി എത്തിയ നാല് പേർക്ക് എലികളുടെ കടിയേറ്റു.ചൊച്ചാഴ്ച രാത്രിയാണ് എലികളുടെ ആക്രമണമുണ്ടായത്. പഴയ കെട്ടിടത്തിൽ ഒന്നാം നിലയിൽ പുരുഷൻമാരുടെ ജനറൽ വാർഡിലാണ് സംഭവം കട്ടിലിലും തറയിലും കിടന്നവർക്കും ഉപദ്രവം ഏറ്റിട്ടുണ്ട് രാത്രിയോടെ എലിൻ കട്ടിലിലും മറ്റും കയറുന്നത് നിത്യസംഭവമാണെന്ന് രോഗികൾ പറഞ്ഞു. എന്നാൽ ഉപദ്രവം ഉണ്ടായിട്ടില്ല എലിയുടെ കടിയേറ്റവർ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടിയി.