ചേന്നാട്: സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്‌കൂളിൽ വിജയദിനാഘോഷവും പി.ടി.എ വാർഷിക പൊതുയോഗവും ഇന്ന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂൾ ഹാളിൽ നടക്കും. സ്‌കൂൾ മാനേജർ റവ.ഫാ.അബ്രഹാം കുളമാക്കലിൽ അദ്ധ്യക്ഷത വഹിക്കും. അരുവിത്തുറ ഫൊറോന പള്ളി വികാരി റവ.ഡോ.അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ വിശിഷ്ടാതിത്ഥിയായിരിക്കും. 100 ശതമാനം വിജയം നേടിയ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളെയും, എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഹ്യൂബർട്ട് ഫ്രാൻസിസ് സിബി, സൂര്യ സജി, വി.ആർ ദേവിക, അനഘാ ശശി പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥി കെ.ജെ ഹരികൃഷ്ണൻ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് മേഖലകളിൽ മികവു തെളിയിച്ച പൂർവ വിദ്യാർത്ഥി കെ.എസ് മനോജ്കുമാർ എന്നിവരെ യോഗത്തിൽ അനുമോദിക്കും.