അമ്പാറ: എസ്.എൻ.ഡി.പി യോഗം 780 -ാം നമ്പർ അമ്പാറ ശാഖയിലെ വിശേഷാൽ പൊതുയോഗം 29 ന് രണ്ടിന് എസ്.എൻ.ഡി.പി യോഗം കൗൺസിലറും മീനച്ചിൽ യൂണിയൻ ചെയർമാനുമായ എ.ജി തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ ചേരും. യൂണിയൻ കൺവീനർ അഡ്വ.കെ.എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. തൂടർന്നു യൂണിയൻ വാർഷിക പ്രതിനിധി തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് യൂണിയൻ കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കും. ശാഖാ സെക്രട്ടറി അജിതാ ശശി ചേറാടിയിൽ, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കൊണ്ടൂർ രാജൻ, ശാഖാ പ്രസിഡന്റ് വിജയൻ വരിയ്ക്കാനിക്കൽ, ശാഖാ വൈസ് പ്രസിഡന്റ് പുരുഷോത്തമൻ കോട്ടൂപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.