പാലാ: രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്റെ പ്ലസ് ടൂ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമകൃഷ്ണ മിഷന്റെ കീഴിൽ പാലാ അരുണാപുരത്തെ ശ്രീരാമകൃഷ്ണ ആദർശസംസ്‌കൃത കോളേജിൽ ഏതാനും സീറ്റുകൾ ഒഴുവുകളുണ്ട്. സംസ്‌കൃതത്തോടൊപ്പം ഇംഗ്ലീഷ് , ഇക്കണോമിക്‌സ്, മലയാളം, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ടതാണ് സിലബസ്. യോഗ്യതാപരീക്ഷയിൽ അൻപത് ശതമാനം മാർക്ക് നേടിയവർക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ട്. താത്പര്യമുള്ളവർ 9961898434 എന്ന നമ്പറിൽ ജൂലൈ 10 ന് മുൻപ് ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.