പാലാ : പാലാ നിയോജകമണ്ഡലത്തിലെ കരൂർ, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളിലേക്കും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം ഡിവിഷനിലേക്കും പാമ്പാടി ബ്ലോക്കിലെ കിടങ്ങൂർ ഡിവിഷനിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കരൂർ പഞ്ചായത്തിലെ വലവൂർ ഈസ്റ്റിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസിലെ രശ്മി പാവയ്ക്കലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി രാജേഷ് ഗോപിയും ബി.ജെ.പി സ്ഥാനാർത്ഥിയായി കെ.എസ്. അജിയുമാണ് ജനവിധി തേടുന്നത്. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രായിൽ യു.ഡി.എഫ് .സ്ഥാനാർത്ഥിയായി കേരളോ കോൺഗ്രസ്സിലെ ഡോളി ഐസക്കും ഇടതു മുന്നണി സ്ഥാനാർത്ഥിയായി ജോസ്ലി ജോണും എൻ.ഡി.എ. സ്ഥാനാർത്ഥിയായി ജനപക്ഷത്തിലെ സബിത സാമ്മും ജനവിധി തേടുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം ഡിവിഷനിൽ യു.ഡി.എഫിലെ ട്രീസാ ചെമ്മരപ്പള്ളിൽ (കോൺഗ്രസ്), എൽ.ഡി.എഫിലെ റോസ്മ ജോബി, ബി.ജെ.പിയിലെ രജനി ആർ. നായർ എന്നിവരാണ് മത്സരിക്കുന്നത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മറ്റൊരു ഡിവിഷനായ കിടങ്ങൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി ജോസ് തടത്തിൽ, എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രസന്നകുമാരി , ബി.ജെ.പി. സ്ഥാനാർഥിയായി കെ.എം. അജിത്കുമാരൻ നായർ എന്നിവരാണ് ജനവിധി തേടുന്നത്.