വൈക്കം: സി. പി. എം. വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 43 വർഷങ്ങൾക്കു മുമ്പ് നടന്ന അടിയന്തിരാവസ്ഥ വിരുദ്ധദിനം ജനകീയ കൂട്ടായ്മയായി ആചരിച്ചു. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ. അരുണൻ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം കെ. കുഞ്ഞപ്പൻ, നഗരസഭാ ചെയർമാൻ പി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.