കോട്ടയം : പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ കമ്മിറ്റി നടത്തിയ കളക്‌ടറേറ്റ് ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ടി.എം.നളിനാക്ഷൻ,എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.വിനോദ് പ്രൈവറ്റ് കോളേജ് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ജി.എൻ.രാംപ്രകാശ്, പി.എൻ.ബാലകൃഷ്ണൻ, പി.സോമനാഥൻ എന്നിവർ പ്രസംഗിച്ചു.