വൈക്കം : ഉദയനാപുരം പഞ്ചായത്ത് 6-ാം വാർഡിലെ ഗാനോഷി കുടുംബശ്രീയുടെ കുടുംബസംഗമവും വായ്പാവിതരണവും പ്രസിഡന്റ് ലൈലാ ചെല്ലപ്പന്റെ അദ്ധ്യക്ഷതയിൽ നടന്നു. വാർഡുമെമ്പർ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ മിനി രതീശൻ വായ്പാ വിതരണ ഉദ്ഘാടനം ചെയ്യും. സുഷമ മുരളി, പ്രിജി സജിത്ത്, റാണി എന്നിവർ പ്രസംഗിച്ചു.