ചെമ്മനത്തുകര : കൈരളി വികാസ്കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 30ന് വായനപക്ഷാചാരണവും പ്രതിഭാസംഗമവും പഠനോപകരണ വിതരണവും അനുമോദിക്കലും നടത്തും. വൈകിട്ട് 3ന് ചെമ്മനത്തുകര ഗുരുധർമ്മ പഠനകേന്ദ്രത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ.എ.രമണൻ കടമ്പറ അദ്ധ്യക്ഷത വഹിക്കും. വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.കെ.നാരായണൻ നായർ മുഖ്യ പ്രഭാഷണം നടത്തും.