വൈക്കം: പോളശ്ശേരി ഗവ. വെൽഫയർ സ്ക്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പിടിഎ പ്രസിഡന്റ് ജി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക കെ.ജെ.ആനിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ആൽഫി ജോസഫ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ശിവാഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.