പീരുമേട്:ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മദ്ധളവയസ്ക്കനെ പിടികൂടി. ഏലപ്പാറ വാഗമൺ റോഡിൽ കൃഷ്ണ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന ഗോപാലനാ (43)ണ് പിടിയിലായത്. വർക്ക്ഷോപ്പിൽ 10 കുപ്പികളിലായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ മദ്യമാണ്.പിടികൂടിയത്.വ്യാജ മദ്യമാണെന്നു സംശയം ഉണ്ടായിരുന്നുവെങ്കിലും ബിവ്‌റേജ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയതാണെന്നു അന്വേഷണത്തിൽ കണ്ടെത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷംനടത്തിയ പരിശോധനയിൽ 237 കുപ്പി വ്യാജ വിദേശമദ്യവുമായി പീരുമേട് പൊലീസ് ഗോപാലനെയും ഭാര്യയേയും അറസ്റ്റു ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പീരുമേട് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എൻ ഇ അറിയിച്ചു.
പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി ബി വിജയൻ, സി ഇ ഒ മാരായ ബൈജു, സൈനുദീൻ, അനീഷ്, ഷൈജു, വനിതാ സി ഇ ഒ ശ്രീദേവി, ഡ്രൈവർ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.