വൈക്കം : മറവൻതുരുത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് നൽകുന്ന വായ്പാ വിതരണ പദ്ധതി ആരംഭിച്ചു. കുലശേഖരമംഗലം അക്ഷയ കുടുംബശ്രീക്ക് വായ്പ തുക നൽകി സൊസൈറ്റി പ്രസിഡന്റ് മോഹൻ.കെ.തോട്ടുപുറം പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസ് ഹാളിൽ വൈസ് പ്രസിഡന്റ് ജഗദ അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി.പ്രസാദ്, ബിന്ദു പ്രദീപ്, സംഘം ബോർഡ് അംഗങ്ങളായ ബാബു പൂവനേഴത്ത്, പ്രവദകുമാരി, കുഞ്ഞമ്മ തോമസ്, സി.വി.ഡാങ്കെ, കെ.സജീവൻ, രമാദേവി മനോഹരൻ, മോഹനൻ കുഴിക്കാട്ടിൽ, ചന്ദ്രൻ നന്ദലത്ത്, ടി.എൻ.രാമചന്ദ്രൻ, വി.കെ.ഉത്തമൻപിള്ള, സെക്രട്ടറി ശ്രീലത തുടങ്ങിയവർ സംസാരിച്ചു.