കോട്ടയം: ബാർ, ബിയർ വൈൻ പാർലർ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പാക്കണമെന്നും തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്റൊറന്റ് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു. സി) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രവർത്തന കൺവൻഷന്റെയും വെബ് സൈറ്റിന്റെയും ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി .ബി ബിനു നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. കെ. എസ് ഇന്ദുശേഖരൻ നായർ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി വി.വി ആന്റണി അവതരിപ്പിച്ചു.
സി.പി.ഐ കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ.ജോർജ്, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. ആന്റണി, സംസ്ഥാന ഭാരവാഹികളായ സജി കലാക്ഷേത്രം, കെ.പി.മോഹനൻ, അജിത് അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.