പാല: പാലാ സെൻട്രൽ മാർക്കറ്റിംഗ് സഹകരണ സംഘം ന്യൂബസാറിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് വി.എൻ.വാസവൻ നിർവഹിക്കും. സംഘം പ്രസിഡന്റ് വി.ജി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. മരുന്നുകളുടെ ആദ്യ വിൽപ്പന മാണി സി.കാപ്പനും മെഡിക്കൽ ഉപകരണങ്ങളുടെ ആദ്യ വിൽപ്പന ബിജി ജോജോയും നിർവഹിക്കും. പ്രീമിയം ഡിസ്കൗണ്ട് കാർഡ് വിതരണം ലാലിച്ചൻ ജോർജ് നിർവഹിക്കും. അഡ്വ. ജോർജ് സി. കാപ്പൻ സന്ദേശം നൽകും. ബാബു കെ.ജോർജ്, സി.പി. ചന്ദ്രൻ നായർ, വക്കച്ചൻ മറ്റത്തിൽ, കെ.സി.വിജയകുമാർ, കുര്യാക്കോസ് പടവൻ, പ്രൊഫ. സതീഷ് ചൊള്ളാനി തുടങ്ങിയവർ സംസാരിക്കും. പി.എം.ജോർജ് സ്വാഗതവും സി.ആർ.പ്രദീപ് കുമാർ നന്ദിയും പറയും.