ചങ്ങനാശ്ശേരി: പ്രളയത്തിൽ വീടുനഷ്ടപ്പെട്ട കുട്ടനാട്ടിലെ അഞ്ചു കുടുംബങ്ങൾക്കായി റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി എം.എം.മണി നിർവഹിക്കും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രമേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സി.എഫ്.തോമസ് എം.എൽ.എ, റോട്ടറി ഗവർണർ ഇ.കെ.ലൂക്ക് എന്നിവർ മുഖ്യാതിഥികളായിരിക്കും.