കോട്ടയം: മാദ്ധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് മനോരമ ന്യൂസിലെ കോട്ടയം റിപ്പോർട്ടർ വൈശാഖ് കോമാട്ടിലും പ്രത്യേക പരാമർശത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും അർഹനായി. സക്കറിയ, സി.എൽ.തോമസ്, ബീനാ പോൾ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 29ന് കോട്ടയം പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം.മണി പുരസ്കാരങ്ങൾ വിതരണം ചെയ്യും.