കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലൈംഗിക പീഡന കേസ് പാലാ മജിസ്‌ട്രേറ്റ് കോടതി ജൂലായ് ഒൻപതിന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച രേഖകളും സാക്ഷിമൊഴികളും ലഭിച്ചില്ലെന്ന് പ്രതിഭാഗം പരാതി നൽകി. 43 മൊഴികളും 31 രേഖകളും ലഭ്യമാക്കണമെന്നാണ് ആവശ്യം. മുഴുവൻ രേഖകളുടെയും പകർപ്പ് ലഭ്യമാക്കിയ ശേഷമാകും കേസ് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റുക. കഴിഞ്ഞ വർഷം ജൂൺ 27നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയത്.