കോട്ടയം: കേരളാ കോൺഗ്രസിനെ പിളർത്തി ഇടതു പാളയത്തിൽ എത്തിക്കാൻ വിമത വിഭാഗം നടത്തുന്ന നീക്കം കേരളാ കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് നേതൃത്വവും തിരിച്ചറിയണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

പാർട്ടി ഐക്യം നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂരിനെ അപമാനിക്കാനാണ് വിമത വിഭാഗം യുവജനവിഭാഗത്തെ രഗത്ത് ഇറക്കി അപക്വവും, പ്രകോപനപരവുമായ പ്രസ്താവനകൾ ഇറക്കിച്ചിരിക്കുന്നത് എന്നും സജി അഭിപ്രായപ്പെട്ടു.

യു.ഡി.എഫിൽ നിന്നു കൊണ്ട് ഇടതു പിൻതുണയോടെ ജില്ല പഞ്ചായത്ത് ഭരണം അട്ടിമറിച്ച ലോബി തന്നെയാണ് കേരളാ കോൺഗ്രസ് വിമത വിഭാഗത്തെ എൽ.ഡി.എഫിൽ എത്തിക്കാൻ ശ്രമം നടത്തുന്നതെന്നും , സജി കുറ്റപ്പെടുത്തി.