പൊൻകുന്നം: പൂർവ വിദ്യാർത്ഥിയും പ്രമുഖ സർജനും ഗവ:ആശുപത്രി മുൻ സൂപ്രണ്ടും ആരോഗ്യപ്രവർത്തകനുമായ ഡോ.ടി.എം. ഗോപിനാഥപിള്ളയ്ക്ക് ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിന്റെ ആദരം. സ്‌കൂൾ ഹാളിൽ അദ്ധ്യാപകരക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. സാഗർ പൊന്നാടയണിയിച്ച് ആദരിച്ചു.
സ്‌കൂൾ മാനേജർ സുമേഷ്ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ജി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഭം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മാദ്ധ്യമപുരസ്‌കാരജേതാവ് പ്രദീപ് ഗോപി നിർവഹിച്ചു. വിവിധ എൻഡോവ്‌മെൻഡുകളുടെ വിതരണം പി.ടി.എ. പ്രസിഡന്റ് വി.ആർ.രവികുമാർ നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപിക എം.ജി.സീന, എസ്.ബിന്ദുമോൾ, സി.എസ്. പ്രേംകുമാർ, ബി.ശ്രീരാജ്, വി.എൻ.ഹരികൃഷ്ണൻ, ടി.പി. രവീന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.