തമ്പലക്കാട്: തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും നാലമ്പല സമർപ്പണവും തിരുവുത്സവവും ജൂലൈ മൂന്ന് മുതൽ 18 വരെ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി കല്ലാരവേലിൽ പരമേശ്വര ശർമ്മയും കാർമ്മികത്വം വഹിക്കും. മൂന്നിന് വൈകിട്ട് അഞ്ചിന് നാലമ്പല സമർപ്പണം. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ മുഖ്യാതിഥിയാകും. ചടങ്ങിൽ ക്ഷേത്രനിർമ്മാണത്തിൽ പങ്കാളികളായവരെ ആദരിക്കും. നാലിന് രാവിലെ അഞ്ച് മുതൽ കലശാഭിഷേകം, കാലുകഴുകിച്ച് ഊട്ട്. അഞ്ചിന് രാവിലെ അഞ്ചിന് പ്രായശ്ചിത്തഹോമം, കലശാഭിഷേകം.
ആറിന് രാവിലെ അഞ്ച് മുതൽ മുളപൂജ, കലശാഭിഷേകം. ഏഴിന് രാവിലെ അഞ്ച് മുതൽ ബ്രഹ്മകലശപൂജ, തത്ത്വകലശാഭിഷേകം, വൈകിട്ട് ആറിന് അധിവാസഹോമം. എട്ടിന് രാവിലെ അഞ്ച് മുതൽ പരികലശാഭിഷേകം, അഷ്ടബന്ധസ്ഥാപനം, 10.55ന് ബ്രഹ്മകലശാഭിഷേകം.
ഒൻപതിന് രാവിലെ അഞ്ച് മുതൽ ഉപദേവന്മാർക്ക് കലശാഭിഷേകം, ഉച്ചപൂജ. 10ന് രാവിലെ അഞ്ച് മുതൽ തത്ത്വഹോമവും കലശപൂജയും, ബ്രഹ്മകലശപൂജ, വൈകിട്ട് ആറിന് പരികലശപൂജ, അധിവാസഹോമം, കലശാധിവാസം. 11ന് രാവിലെ അഞ്ച് മുതൽ തത്ത്വകലശാഭിഷേകം, പരികലശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, ബ്രഹ്മകലശാഭിഷേകം. വൈകിട്ട് അഞ്ചിന് തങ്കഅങ്കി സമർപ്പണം, കൊടിക്കൂറ സമർപ്പണം. ഏഴിന് കൊടിയേറ്റ്.
12ന് രാവിലെ അഞ്ച് മുതൽ ശ്രീഭൂതബലി, നവകം, കലശാഭിഷേകം, വൈകിട്ട് 6.30ന് ശ്രീമഹാദേവന് പുഷ്പാഭിഷേകം, ശ്രീപാർവ്വതിക്ക് പൂമൂടൽ. 13ന് വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, പൂമൂടൽ. 14ന് രാവിലെ 10.30ന് ഉത്സബലി, 12ന് ഉത്സവബലി ദർശനം, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, പൂമൂടൽ.
15ന് രാവിലെ വിശേഷാൽ പൂജകൾ തുടർന്ന് പുഷ്പാഭിഷേകം. വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, പൂമൂടൽ. 16ന് രാവിലെ വിശേഷാൽ പൂജകൾ തുടർന്ന് പുഷ്പാഭിഷേകം. വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, പൂമൂടൽ.
17ന് രാവിലെ അഞ്ച് മുതൽ വിശേഷാൽ പൂജകൾ, ശ്രീഭൂതബലി, കലശാഭിഷേകം, പുഷ്പാഭിഷേകം. വൈകിട്ട് നാലിന് കാഴ്ചശ്രീബലി, സേവ, തിരുനടയിൽ പറ, ഏഴിന് പുഷ്പാഭിഷേകം, പൂമൂടൽ. രാത്രി ഒൻപതിന് പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട തിരിച്ചുവരവ്.
18ന് രാവിലെ ആറിന് അകത്തേക്ക് എഴുന്നള്ളിക്കൽ, യാത്രാ ഹോമം. വൈകിട്ട് നാലിന് ആറാട്ടുബലി, കൊടിയിറക്കൽ, തിരുനടയിൽ പറ തുടർന്ന് മഹാകാളിപാറ ദേവീക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്. രാത്രി എട്ടിന് തിരിച്ചെഴുന്നള്ളത്ത്. ഒൻപതിന് മറ്റത്തിപ്പാറ ജംഗ്ഷനിൽ സ്വീകരണം. തുടർന്ന് ക്ഷേത്രത്തിൽ ആറാട്ട് കലശാഭിഷേകം, ശ്രീഭൂതബലി.