തമ്പലക്കാട്: ശ്രീമഹാകാളിപാറ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ മൂന്നിന് നടക്കും. രാവിലെ എട്ടിന് ലളിത സഹസ്രനാമവും കീർത്തനാലാപനവും 8.30ന് നവകം കലശപൂജകൾ, 10ന് കലശാഭിഷേകത്തോടെ ഉച്ചപൂജ. രാത്രി എട്ടിന് മഹാഗുരുതി. മഹാകാളിപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 10ന് നടക്കും. രാവിലെ ആറിന് ഗണപതിഹോമം, എട്ടിന് നവകം കലശപൂജകൾ എന്നിവയാണ് ചടങ്ങുകൾ. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.