ഇളങ്ങുളം: എലിക്കുളം ഗ്രാമപ്പഞ്ചായത്തും വിവിധ വകുപ്പുകളും ചേർന്ന് ഇന്ന് 9.30 മുതൽ രണ്ടുവരെ ഇളങ്ങുളം പള്ളി ഹാളിൽ മഴക്കാല പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തും. ആയുർവേദ, ഹോമിയോ വിഭാഗങ്ങളുടെ പരിശോധനയുണ്ട്. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ ക്ലാസും നടത്തും.