കോട്ടയം: വെള്ളൂർ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പുനരുദ്ധാരണ നടപടികൾക്ക് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. വിൽക്കാനുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ സർക്കാർ എച്ച്.എൻ.എല്ലിനെ ഉൾപ്പെടുത്തിയിരിക്കുകയാണ്. ആധുനീകവത്കരിക്കാനോ നിലവാരം ഉയർത്താനോ, സർക്കാർ നടപടിയെടുത്തിട്ടില്ല. 2018ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം പ്ലാന്റ് പൂട്ടി. പ്രവർത്തന മൂലധനമില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആയിരക്കണക്കിനു ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും എട്ടുമാസമായി ശമ്പളമില്ലാത്ത സാഹചര്യമാണുള്ളത്.ഇക്കാര്യങ്ങൾ പരിഗണിച്ച് എച്ച്.എൻ.എല്ലിനെ സാമ്പത്തിക പരാധീനതകളിൽ നിന്ന് കരകയറ്റാനും വൽപന തടയാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു.