കോട്ടയം: വെള്ളത്തിന്റെയും വാസ്തുവിന്റെയും കൃത്യ സ്ഥാനം കണ്ടുപിടിക്കാൻ സാധാരണക്കാരെ സഹായിക്കുന്ന വാട്ടർ സെൻസറും വാസ്തു ക്ലോക്കുമായി എത്തുകയാണ് പൊൻകുന്നം തെക്കേത്തുകവല പുളിയംമാക്കൽ കെ.ജി.ജി. നായർ. വാട്ടർ സെൻസറുണ്ടെങ്കിൽ വെള്ളത്തിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താമെന്ന് കെ.ജി.ജി നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വാസ്തുവും മറ്റും വളരെ എളുപ്പത്തിൽ കണ്ടെത്താവുന്നതാണെങ്കിലും പഴയ അവതരണ ശൈലിയും ഭാഷയും സാധാരണക്കാരനു ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.ഇതിനു മാറ്റം വരുത്തി ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾക്കൊണ്ട് ഒന്നര മണിക്കൂർ കൊണ്ട് പഠിക്കാവുന്ന രീതിയിലാണു വാട്ടർ സെൻസറിന്റെയും വാസ്തു ക്ലോക്കിന്റെയും രൂപ കൽപ്പന. ഈ യന്ത്രങ്ങൾ കൈയിലുള്ളവർക്കു മറ്റുള്ളവരുടെ സഹായമില്ലാതെ വാസ്തു കണ്ടെത്തുകയും വെള്ളത്തിന്റെ അളവു കണ്ടെത്തുകയും ചെയ്യാം.ഫോൺ: 9495110907.