പൊൻകുന്നം: എൻ.ജി.ഒ.സംഘ് കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സൈജു കെ.രാമനാഥ് അദ്ധ്യക്ഷത വഹിച്ചു. പൊൻകുന്നം സിവിൽ സ്റ്റേഷനിലേക്ക് ഓഫീസുകൾ മാറ്റി സ്ഥാപിക്കാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് സെക്രട്ടറി വിപിൻ, ജില്ലാ ജോ.സെക്രട്ടറി പി.എ.മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.