ചങ്ങനാശേരി : നബാർഡിന്റെ ഇ-ശക്തി പ്രോജക്ടിൽ ഉൾപ്പെട്ടിട്ടുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനുമായി ചങ്ങനാശേരി എൻ.എസ്.എസ് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവലോകനയോഗം നടന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. നബാർഡ് ഓഡിറ്റർ രാജ്‌മോഹൻ നായർ പ്രോജക്ടിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വി.ജി ഭാസ്‌കരൻനായർ, യൂണിയൻ സെക്രട്ടറി കെ.എൻ സുരേഷ് കുമാർ, എം.എസ്.എസ്.എസ് താലൂക്ക് സെക്രട്ടറി എം.ശ്രീകുമാർ എന്നിവർ സംസാരിച്ചു. താലൂക്കിലെ വനിതാ സ്വയംസഹായ സംഘങ്ങളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. മാസ്റ്റർ ഡേറ്റ ശേഖരിച്ച് മൊബൈലിൽ അപ് ലോഡ് ചെയ്ത വിവരങ്ങളുടെ ആഡിറ്റ് നബാർഡ് ഓഡിറ്റർ രാജ്‌മോഹൻ നായർ നടത്തി.