prethikal
വിദേശമദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍

അടിമാലി:അനധികൃത മദ്യവില്പനയ്ക്കായി കൊണ്ടുപോയ വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിലായി . തടിയമ്പാട് സ്വദേശികളായ ഷിജു (37) ചിമ്മിനിക്കാട്ട് ,ആന്റോ (ബെന്നി 54) എന്നിവരയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അടിമാലി ബിവറേജ് ഷോപ്പിൽനിന്നും നിന്നും 36.5 ലിറ്റർ വിവിധ ഇനത്തിൽപ്പെട്ട വിദേശമദ്യം ഇരുവരും ചേർന്ന് വാങ്ങി കാറിൽ പോകുമ്പോൾ അടിമാലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തടിയമ്പാട് കേന്ദ്രീകരിച്ച് നടത്തുന്ന ചപ്പാത്തി , പൊറോട്ട വിതരണത്തിനു മറവിൽ അനധികൃത മദ്യവില്പന നടത്തുന്നതിനു വേണ്ടിയാണ് മദ്യം ഇവർ വാങ്ങിയത്. അടിമാലി എസ്.ഐ ആസാദ് പി കെ യും സിവിൽ പൊലീസ് ഓഫിസർ മാരായ സുമേഷ് കെ.എ, സുനിൽടി.എൻ, ഡ്രൈവർ നീൽ ക്രിസ്റ്റി എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ചിത്രം . ഷിജു, ആന്റോ