വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ 21ാം വാർഷികാഘോഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡോ.എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീകൾക്കുള്ള പലിശ സബ്‌സിഡി ജില്ലാ പഞ്ചായത്തംഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വിതരണം ചെയ്തു.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ ആമുഖ പ്രഭാഷണവും കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി.എൻ.സുരേഷ് മുഖ്യ പ്രഭാഷണവും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ.എസ്.പിള്ളയും വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആശാ വർക്കർ ജോളിക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ .എസ് .വിജയകുമാറും അവാർഡുകൾ സമ്മാനിച്ചു.വിവിധ ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധുമോൾ, വൈസ് ചെയർ പേഴ്‌സൺ ഗീതാ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.വാർഷികത്തോടനുബന്ധിച്ച്വനിതകൾക്കായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന്റെ നേതൃത്വത്തിൽ രോഗ നിർണ്ണയ ക്യാമ്പും മരുന്ന് വിതരണവും നടത്തി .