പീരുമേട് :വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ റിമാൻഡ് പ്രതി രാജ് കുമാർ മരിച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി.പീരുമേട് മണ്ഡലം കമ്മിറ്റി രംഗത്ത്. മുഖ്യമന്ത്രിക്കു ഇത് സംബന്ധിച്ചു പരാതിയും നൽകിയിട്ടുണ്ട്. നെടുംകണ്ടം കേന്ദ്രീകരിച്ചു ഹരിത ഫിനാൻസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു രാജ് കുമാറിനെ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ തരപ്പെടുത്തി നൽകാം എന്നു പറഞ്ഞു കോടികൾ തട്ടിയെടുത്തു എന്ന പരാതിയിനെ തുടർന്നു കഴിഞ്ഞ 12 നു നെടുകണ്ടം പൊലീസ് അറസ്റ്റ് ചെയ്ത് മൂന്നു ദിവസങ്ങൾ കസ്റ്റഡിയിൽ വെച്ചു . ഈ കേസിലെ ഒന്നാം പ്രതിയായ കുമാറിന്റെ മരണം പൊലീസ് മർദ്ദനം മൂലമാണന്ന് സംശയിക്കുന്നു. വിഷയത്തിൽ ഇടപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സി.സന്തോഷ്‌കുമാർ നൽകിയ പരാതിയിൽ പറയുന്നത്.