വൈക്കം: വളരുന്ന തലമുറയെ ലഹരി വിമുക്തമാക്കുക ലക്ഷ്യമിട്ട് കേരളകൗമുദി സംഘടിപ്പിച്ച് വരുന്ന 'ബോധപൗർണ്ണമി'യുടെ ഭാഗമായി വൈക്കം നഗരസഭയടേയും എക്‌സൈസ് വകുപ്പിന്റേയും ശ്രീമഹാദേവ കോളേജിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് വൈക്കത്ത് ലഹരി വിരുദ്ധ സെമിനാർ നടത്തും.
ശ്രീമഹാദേവ കോളേജ് ആഡിറ്റോറിയത്തിൽ 2.30ന് നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു.വി. കണ്ണേഴത്ത് അദ്ധ്യക്ഷത വഹിക്കും. ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം.നായർ കാരിക്കോട് സ്വാഗതം പറയും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, വാർഡ് കൗൺസിലർ എ. സി. മണിയമ്മ, മഹാദേവ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ലീന നായർ എന്നിവർ പ്രസംഗിക്കും. വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. വി. സന്തോഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർ യു.എം.ജോഷി എന്നിവർ ക്ലാസ് നയിക്കും. മഹാദേവ കോളേജ് ആന്റി നാർകോട്ടിക് സെൽ കൺവീനർ എസ്. ഐശ്വര്യ നന്ദി പറയും.