x-ray-unit
അടിമാലി താലൂക്കാശുപത്രിയില്‍ എക്സറെ യൂണിറ്റ്

അടിമാലി: കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും അടിമാലി താലൂക്കാശുപത്രിയിൽ ഇസിജി എക്സറെ യൂണിറ്റുകൾ താളപ്പിഴയിൽത്തന്നെ. അഞ്ച്കോടി മുടക്കി പുതിയ ബ്ളോക്ക് നിർമ്മിച്ചു. ഒരുകോടിയുടെ രണ്ടാംഘട്ട നിർമ്മാണ.പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ ഇതിൽനിന്നെല്ലാം ഇ. സി. ജി, എക്സറേ യൂണിറ്റുകൾ ഒഴിവാക്കപ്പെടുകയായിരുന്നു.

ജില്ലയിൽ ഏറ്റവും അധികം പ്രസവങ്ങൾ നടക്കുകയും ആദിവാസി വിഭാഗങ്ങൾ ചിക്തസ തേടിയെത്തുകയും ചെയ്യുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി.ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ചേർത്ത് നിർത്തേണ്ടുന്ന ഇസിജി എക്സറെ യൂണിറ്റുകളുടെ പ്രവർത്തനമിപ്പോഴും താളം തെറ്റി കിടക്കുന്നു.ജീവനക്കാരില്ലാത്തതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി ഇസിജി യൂണിറ്റ് പ്രവർത്തിക്കുന്നില്ല.ജീവനക്കാരുടെ കുറവ് എന്ന പേരിൽ വൈകിട്ട് നാലിന് ശേഷം എക്സറെ യൂണിറ്റും പ്രവർത്തനക്ഷമമല്ല..അഡീഷണൽ ടെക്നീഷ്യന്റെ സേവനത്താലായിരുന്നു രണ്ട് മാസങ്ങൾക്ക് മുമ്പ് വരെ ഇസിജി യൂണിറ്റ് പ്രവർത്തിച്ചു വന്നിരുന്നത്.ഈ ജീവനക്കാരിയുടെ കരാർ കാലാവധി അവസാനിച്ചതോടെയാണ് ഇസിജി യൂണിറ്റിന് പൂട്ടു വീണത്.എക്സറെ യൂണിറ്റിൽ 3 ജീവനക്കാരുണ്ടെങ്കിലും ഫലത്തിൽ രണ്ട് ജീവനക്കാരുടെ സേവനം മാത്രമേ ദിവസവും ലഭ്യമാകുകയുള്ളു.രാത്രികാലത്തെത്തുന്ന അപകടമുൾപ്പെടെയുള്ള കേസുകളിൽ എക്സറെ എടുക്കാൻ രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം.