വൈക്കം: ഉദയനാപുരം കണ്ടച്ചാലിൽ ഭഗവതി ക്ഷേത്രത്തിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം. ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സാമ്പത്തികമായി വിഷമിക്കുന്ന സാഹചര്യത്തിലാണ് സാന്ത്വനം പദ്ധതിയുടെ സഹായം ക്ഷേത്രത്തിന് കൈമാറിയത്. 6109 ാം എസ്. എൻ. ഡി. പി. ശാഖായുടെ കീഴിലുള്ളതാണ് ക്ഷേത്രം. സാന്ത്വനം പദ്ധതി ചീഫ് കോ-ഓർഡിനേറ്റർ പ്രിയാ ഭാസ്‌ക്കരും, ട്രഷറർ എൻ. ബാബുരാജും ചേർന്ന് തുക ക്ഷേത്രം ഭാരവാഹികൾക്ക് നൽകി. സാന്ത്വനം പദ്ധതി ചെയർമാൻ സി. സുരേഷ് കുമാർ, ജനറൽ കൺവീനർ വൈ. ബിന്ദു, പ്രിൻസിപ്പാൾ കെ. വി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് പി. ആർ. ബിജി, പി. ടി. എ. പ്രസിഡന്റ് വി. വി. കനകാംമ്പരൻ, ക്ഷേത്രം ഭാരവാഹികളായ മധു വിരുത്തിയിൽ ഭാനുപ്രിയൻ, രാജി ഉദയൻ, ഉഷ മണ്ണംപള്ളി, ഭാസ്‌കരൻ കളരിക്കൽ, രാധാമണി, കലാസുധീർ, സരിതലാൽ എന്നിവർ പങ്കെടുത്തു.