വൈക്കം: ഇരുമ്പൂഴിക്കരയിൽ കഴിഞ്ഞദിവസം കത്തിനശിച്ച അപ്പൂസ് മിനി സൂപ്പർ മാർക്കറ്റിന്റെ ഉടമ കളംമ്പാട്ട് പി. ഡി. സിനിമോൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ മർച്ചന്റസ് അസോസിയേഷൻ ധനസഹായം നൽകി. വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് പി. ശിവദാസ് തുക കൈമാറി. ജനറൽ സെക്രട്ടറി എം. ആർ. റെജി, വൈസ് പ്രസിഡന്റുമാരായ ജോർജ് കൂടല്ലി, കെ. ശിവപ്രസാദ്, ട്രഷറർ പി. കെ. ജോൺ എന്നിവർ പങ്കെടുത്തു.