വൈക്കം: ടൗൺ 111 ാം നമ്പർ എസ്. എൻ. ഡി. പി. ശാഖായോഗം നിർമ്മിക്കുന്ന ഗുരുദേവ പ്രാർത്ഥനാലയത്തിന്റെ നിധിസമാഹരണം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.
ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ. കെ. രമേശ്ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ. ഡി. പി. യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി. പി. സന്തോഷിനെയും, എം. ബി. ബി. എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദർശിനെയും ചടങ്ങിൽ ആദരിച്ചു. ശാഖാ സെക്രട്ടറി കെ. കെ. വിജയപ്പൻ, ടി. പി. സുനിൽ, കോട്ടയം പ്രീതിലാൽ, ലൈലാ ബാലകൃഷ്ണൻ, അനിൽ കുമാർ, അനിലാത്മജൻ കൊല്ലേരിൽ, ഷീലാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.