കടുത്തുരുത്തി: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെയും, കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് ഹയർ സെക്കറിൻഡറി സ്‌കൂളിന്റെയും നേത്യത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും, സെമിനാറും നടന്നു. സ്‌കൂളിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്‌ളാഗ് ഓഫ് ഹെഡ്മാസ്റ്റർ ജോജി തോമസ് നിർവഹിച്ചു. തുടർന്നു നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അനൂപ് കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സി.സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെമിനാറിന് ശേഷം ആത്മഹത്യ മുനമ്പ് എന്ന് ലഘു നാടകവും അവതരിപ്പിച്ചു.